Today: 02 Jul 2024 GMT   Tell Your Friend
Advertisements
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി
Photo #1 - Germany - Otta Nottathil - thirunal_syro_malabar_community_cologne_kodiyeri
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിരണ്ടാമത്തെ തിരുനാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ജൂണ്‍ 29 ന് ശനിയാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.

ശുശ്രൂഷകള്‍ക്ക് ഇന്‍ഡ്യന്‍ ഫാ.ജോര്‍ജ് വെമ്പാടുംതറ സിഎംഐ മുഖ്യ കാര്‍മ്മികനായി. കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ, ഫാ.ബിനോയ് മുളയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസിദേന്തി സാബു, ധന്യ കോയിക്കേരില്‍ എന്നിവര്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന്‍ കൊടിയേറ്റിയത്. യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കും.

30 ന് ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരാവും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ കൂടാതെ ഉച്ചകഴിഞ്ഞ്
വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയില്‍ ഏതാണ്ട് ആയിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 24 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി വികാരിയായി സേവനം ചെയ്യുന്നു.
- dated 30 Jun 2024


Comments:
Keywords: Germany - Otta Nottathil - thirunal_syro_malabar_community_cologne_kodiyeri Germany - Otta Nottathil - thirunal_syro_malabar_community_cologne_kodiyeri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മനിയില്‍ ജൂലൈ മാസത്തിലെ പ്രധാന 13 മാറ്റങ്ങള്‍ Recent or Hot News

കഞ്ചാവ് സോഷ്യല്‍ ക്ളബ്ബുകള്‍
ഗ്യാസ് വില കൂടി
കേബിള്‍ ടിവിക്ക് പണം നല്‍കണം
ജര്‍മന്‍ റെയില്‍വേയില്‍ കൂടുതല്‍ യാത്രാ തടസ്സം
പുതിയ കാറുകളില്‍ ബ്ളാക്ക് ബോക-്സ് സംവിധാനങ്ങള്‍
11 ജര്‍മ്മന്‍ സംസ്ഥാനങ്ങളില്‍ സ-്കൂള്‍ അവധി
മാമോഗ്രാം സ്--ക്രീനിംഗ്
യൂറോ 2024 ഫൈനല്‍ ...
തുടര്‍ന്നു വായിക്കുക
26_old_malayalee_youth_missing_english_garten_river_eisbach
26 കാരന്‍ മലയാളി വിദ്യാര്‍ത്ഥിയെ ബാഡ് ഇം ഐസ്ബാഹ് ഇംഗ്ളീഷ് ഗാര്‍ഡന്‍ നദിയില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
community_thirunal_syro_malabar_cologne_june29_30
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ SAP കമ്പനിയില്‍ നിന്ന് അഞ്ചിലൊന്ന് പേരും ഒഴിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മ്മനി പ്രാബല്യത്തിലാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
scholz_ukraine_refugees_eu
യുക്രെയ്ന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: ഷോള്‍സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us